സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിലെ മത്സരങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ അവസാനിച്ചപ്പോൾ കേരള സ്ട്രൈക്കേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത്. കളിച്ച 4 മത്സരങ്ങളിലും പരാജയപ്പെട്ട സ്ട്രൈക്കേഴ്സിന് ഒരു പോയിന്‍റ് പോലും നേടാനായിട്ടില്ല. ആശ്വാസ ജയം തേടി കഴിഞ്ഞ ശനിയാഴ്ച ഭോജ്പുരി ദബാങ്സിനെതിരെ കളിച്ച സ്ട്രൈക്കേഴ്സ് ആ മത്സരത്തിലും പരാജയപ്പെട്ടിരുന്നു.
തെലുങ്ക് വാരിയേഴ്സ്, കർണാടക ബുൾഡോസേഴ്സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്സ് എന്നിവരോട് കേരള സ്ട്രൈക്കേഴ്സ് പരാജപ്പെട്ടിരുന്നു. ഫെബ്രുവരി 19ന് തെലുങ്ക് വാരിയേഴ്സിനെതിരെ കളിച്ചുകൊണ്ടാണ് കേരളത്തിന്‍റെ തുടക്കം. തെലുങ്ക് ക്യാപ്റ്റൻ അഖിൽ അക്കിനേനി തുടങ്ങിയപ്പോൾ 64 റൺസിനാണ് കേരളം തോറ്റത്. രണ്ടാം മത്സരം കർണാടക ബുൾഡോസേഴ്സിനെതിരെയായിരുന്നു. എട്ട് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. തുടർന്ന് കേരളം നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. 83 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടക രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
എന്നാൽ മുംബൈ ഹീറോസിനെതിരായ മൂന്നാം മത്സരത്തിലും കേരളത്തിന് നിലയുറപ്പിക്കാനായില്ല. ഭോജ്പുരി ദബാങ്സിനെതിരായ അവസാന മത്സരത്തിൽ കേരളം 76 റൺസിന് പരാജയപ്പെട്ടിരുന്നു. കളിച്ച നാല് മത്സരങ്ങളിലും തോറ്റെങ്കിലും നെറ്റ് റൺ റേറ്റിൽ ബംഗാൾ ടൈഗേഴ്സ് ഇപ്പോഴും കേരളത്തേക്കാൾ മുന്നിലാണ്. പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ടീം.