രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷ ട്രെയിൻ ദുരന്തം.288 ൽ അധികം പേർ മരണത്തിനു കീഴടങ്ങുകയും ആയിരങ്ങൾക്ക് പരിക്കേൾക്കുകയും ചെയ്ത ഈ ട്രെയിൻ ദുരന്തം അക്ഷരാർത്ഥത്തിൽ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു ദുരന്തമുഖത്തു നിന്നും രക്ഷപെട്ട് നാട്ടിലെത്തിയ പട്ടാളക്കാരൻ അനീഷിനെ ഞങ്ങൾ കാണുകയുണ്ടായി.
അദ്ദേഹം പത്തനംതിട്ട അടൂർ നിവാസിയാണ്ട്. 24 മണിക്കൂറും രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിക്കുന്നവരാണ് പട്ടാളക്കാർ. വീട്ടിലേക്ക് ഒരു സർപ്രൈസ് സന്ദർശനം ആഗ്രഹിച്ച് യാത്ര ചെയ്ത അനീഷ് അപകടം ഉണ്ടായ ട്രെയിനിലെ യാത്രക്കാരനായിരുന്നു. സ്വയം രക്ഷപെടുന്നതിനു മുമ്പ് സഹയാത്രികരെ രക്ഷിക്കുക എന്ന കർത്തവ്യം ആയിരുന്ന ഈ ധീര ജവാൻ ചെയ്തത്.
ദുരന്തമുഖത്ത് മറ്റുള്ളവരോടൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനീഷ് ചേതനയറ്റ ശരീരങ്ങളും കബന്ധങ്ങളും എടുത്തു മാറ്റേണ്ടി വന്നു.രാജ്യം കാക്കുന്ന പട്ടാളക്കാർക്കും അടൂരിനും അഭിമാന തിലകം തന്നെയാണ് ധീര ജീവാനായ ശ്രീ അനീഷ്.