തെക്കൻ യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകർന്ന് താഴ്ന്ന പ്രദേശങ്ങളാകെ വെള്ളപ്പൊക്ക ഭീഷണിയിലായത് യുക്രെയ്ൻ യുദ്ധത്തിലെ പ്രധാന സംഭവമാണ്. സ്പോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണ് സൂചന.
മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻ സേന തകർത്തതാണെന്ന് യുക്രെയ്ൻ സൈന്യവും യുക്രെയ്നിൻ്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്ന് റഷ്യൻ അധികൃതരും ആരോപിച്ചു. 1943 മേയ് 16-17 തീയതികളിൽ ബ്രിട്ടീഷ് സൈന്യമാണ് ജർമ്മനിയുടെ ഡാമുകളിൽ ഈ ആക്രമണം നടത്തിയത്.
ബ്രിട്ടീഷ് വ്യോമസേനയുടെ 617 സ്ക്വാഡ്രനായിരുന്നു ആക്രമണ ചുമതല.എന്നാൽ ഈ അണക്കെട്ടുകൾക്ക് വലിയ സുരക്ഷ മുണ്ട് നാത്സി സേന ഒരുക്കിയിരുന്നത്. യുദ്ധത്തിൽ ജർമ്മനി തിരിച്ചടിച്ചുവെങ്കിലും ബ്രിട്ടൻ അവരുടെ ദൗത്യം വിജയകരമായി നടപ്പാക്കി. അണക്കെട്ടുകൾ തകർന്നു .1600 ആളുകൾ കൊല്ലപ്പെട്ടു. ഇതിൽ 600 പേർ ജർമ്മനിക്കാരും 1000 പേർ സോവിയറ്റ് യൂണിയനിൽ നിന്ന് ജർമ്മനി തടവിലാക്കിയ തൊഴിലാളികളുമായിരുന്നു.