ആനയും പുലിയും കാട്ടുപോത്തും യഥേഷ്ടം സഞ്ചരിക്കുന്നവനാന്തരത്തിലെ അച്ചൻകോവിൽ റോഡിൻ്റെ ഭാഗത്ത് പ്രകൃതി രമണീയമായ സ്ഥലത്ത് കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ് ഇത്. പല ചലച്ചിത്രങ്ങൾക്കും വേദിയായ ഇവിടം കാണുവാൻ ഇതുവഴി പോകുന്ന ടൂറിസ്റ്റുകൾ താൽപര്യം കാണിക്കാറുണ്ട്.
ലോറികളിൽ ചെറുതും വലുതുമായ തടികൾ കയറ്റുക എന്നുള്ളത് കഠിനമായ പ്രവർത്തിയാണ്. ജോലിയിലെ കാഠിന്യം അറിയാതിരിക്കാനും ക്ഷീണം അറിയാതിരിക്കാനും ജോലിയിൽ വേഗത വർദ്ധിപ്പിക്കാനും ജോലിക്കാർ ആലപിക്കുന്ന ഗാനം അതീവ ഹൃദ്യം തന്നെയാണ്. പ്രഭാതം മുതൽ പ്രദോഷം’