ഇക്കഴിഞ്ഞ +2 പരീക്ഷയിൽ കൊല്ലം ജില്ലയിൽ അഞ്ചു കുട്ടികൾക്കാണ് 1200 / 1200 മാർക്ക് വാങ്ങി വിജയിച്ചത്.ഇവർക്കഞ്ചുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുകയാണ്. ഇവർ അഞ്ചു പേരയും തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്.കാരണം ചിട്ടയായ പoന പ്രവർത്തനങ്ങളിലൂടെ ലഷ്യബോധത്തോടെയുള്ള പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് ഇവർക്ക് ഇത് നേടാൻ കഴിഞ്ഞത്. ഇവരെ ഇതിലേക്ക് നയിച്ചത് അവർക്ക് എല്ലാവിധ പ്രചോദനങ്ങളും ഉപദേശങ്ങളും നൽകിയ മാർഗ്ഗ ദർശികളായ മാതാപിതാക്കളും ഗുരുക്കൻമാരും ഒക്കെയുണ്ട്.
അവരെ ഈ അവസരത്തിൽ നമുക്ക് ഓർക്കാവുന്നതും നന്ദി അറിയിക്കാവുന്നതും ആണ്. ഇവരിൽ എടുത്തു പറയത്തക്ക രണ്ടുജേതാക്കൾ ഉണ്ട്. അവർ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരംKNNMHSS ലെ വിദ്യാർത്ഥിനികളായ ഐശ്വര്യയും നക്ഷത്രയും ആണ്. ചെറിയ ക്ലാസ്സുമുതൽ ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചു വന്നവരാണ്. ഹയർ സെക്കൻ്ററിയിലും ഇതേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിക്കുവാനും സാധിച്ചു.ചെറിയ ക്ലാസ്സ് മുതൽ ഇവർ തമ്മിൽ മത്സരം ആയിരുന്നു. അത് മാനസിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നില്ല,
പകരം പഠന കാര്യത്തിൽ മാത്രമായിരുന്നു. +2 വരെ ഇത്തരത്തിൽ മത്സരിച്ചു പഠിച്ചതാണ്. പരീക്ഷാ ഫലം എത്തിയപ്പോഴും ഒരേ ഫലം ലഭിക്കുകയും ചെയ്തു. മത്സരം ഉണ്ടെങ്കിൽ ഒരു ഊർജ്ജം ലഭിക്കും;ആ ഊർജ്ജമാണ് ഇവരുടെ പ0ന മികവിന് കാരണം എന്നിവർ പറയുന്നു.എല്ലാവിധ ഭാവുകങ്ങളും ഇവർക്കും ജില്ലയിലെ മറ്റ് മൂന്നു കുട്ടികൾക്കും നമുക്ക് കൊടുക്കാം.