ആറ്റിങ്ങലിലെ സ്വകാര്യ അനാഥാലയത്തിലെ ഭിന്നശേഷിക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു അനാഥാലയത്തിൽ നേരിട്ടക്രൂരമായ മർദ്ദനമാണ് മരണകാരണം എന്ന് ആരോപിച്ചു ബന്ധുക്കൾ ആറ്റിങ്ങൽ പോലീസും പരാതി നൽകുകയുണ്ടായി. അഞ്ചൽ മറ്റത്തികോണം പടിഞ്ഞാറ്റിൻകര ജോഭവനിൽ ജോമോൻ ആണ് ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസം പുലർച്ചെ മരിച്ചത് കീടനാശിനി ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി മാതാവും ഇതര ബന്ധുക്കളും പറയുന്നു.
ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ ഇങ്ങനെ പറയുന്നു ഭിന്നശേഷിക്കാരനായ ജോമോൻ കഴിഞ്ഞ 20 വർഷത്തോളം ആയി ആറ്റിങ്ങിൽ ഉള്ള ഡോക്ടർ അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെൻറർ ഫോർ മെന്റലി ചലഞ്ചിട് റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസി യായിരുന്നു. മാതാവ് മോളി കുട്ടി പ്രവാസിയും വിവാഹിതയായ സഹോദരി കല്ലുവാതുക്കൽ വേളമാനുമാണ് താമസം. നാട്ടിലുള്ള മാതാവ് കഴിഞ്ഞ ആഴ്ച കാണാൻ ചെന്നപ്പോൾ വസ്ത്രം പോലും ഇല്ലാതെ അവശനിരയിലായിരുന്നു ജോമോൻ അനാഥാലയത്തിലെ ജീവനക്കാർക്ക് ഒപ്പം ജോമോന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയുണ്ടായി.
പരിശോധനയിൽ ശരീരത്ത് അടിയേറ്റ് പാടുകൾ കണ്ടെത്തി നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നെന്നും നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. കഴിഞ്ഞദിവസം പുലർച്ചെ ജോമോൻ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് സംസ്കാരം അടുത്ത ദിവസം നടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ആറ്റിങ്ങൽ പോലീസ് അറിയിച്ചു. ഇതിനിടെ അനാഥാലയം അന്ധവിവാസിയായ യുവാവ് മരിച്ചത് ക്രൂര മർദ്ദനത്തിന് ഇരയായി എന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.
അനാഥാലയത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആണെന്ന് അനാഥാലയം അധികൃതർ അറിയിക്കുന്നു. ഭിന്നശേഷിക്കാരൻ ആയവാസി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം അംബേദ്കർ മെമ്മോറിയൽ രിഹാബിലിറ്റേഷൻ സെൻറർ അധികൃതർ നിഷേധിച്ചു ജോമോന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഒരു മാസം മുൻപ് തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. മരുന്നും ചികിത്സയും കൃത്യമായി കൊടുത്തിരുന്നതായും മർദ്ദനം ഏറ്റ എന്നുള്ള ആരോപണം തെറ്റാണെന്നും അധികൃതർ പറഞ്ഞു. കീടനാശിനി ഉള്ളിൽ ചെല്ലാനുള്ള സാഹചര്യം അനാഥാലയത്തിൽ ഇല്ല സ്ഥാപനത്തെ കരിവാരി തേക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങൾ എന്നും അധികൃതർ അറിയിക്കുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY