സഹോദരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം കടയ്ക്കൽ കണ്ണങ്കോട് ശ്യാമള സദനത്തിൽ അച്ചു എം നായരെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ സഹോദരൻ മിഥുനിനെ കൊല്ലം അഡീഷണൽ സെഷൻ ജഡ്ജി ജീവവര്യന്തം ശിക്ഷ വിധിച്ചു .പിഴയായി അടയ്ക്കുന്ന തുക കൊല്ലപ്പെട്ട യുവതിയുടെ 12 വയസ്സുള്ള മകനുകൊടുക്കണം.
കേസിന് ആസ്പദമായ സംഭവം: കടയ്ക്കൽ കോടതിയിൽ അഭിഭാഷകയായിരുന്ന അച്ചുവിനെ 2018 ജൂലൈ 21നാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അച്ചുവിനെ കിടപ്പുമുറിയിലാക്കി തലയിൽ മണ്ണെണ്ണ ഒഴിച്ച് ശേഷം രക്ഷപ്പെടാതിരിക്കാൻ മുറി പൂട്ടി, തുടർന്നു ബന്ധുക്കളെ വിവരം അറിയിച്ചു. അനിൽകുമാർ ബന്ധു വീട്ടിലെത്തി സംസാരിക്കുന്നതിനിടെ അടുക്കളയിലെ ഗ്യാസ് സ്റ്റൗ കത്തിച്ചു അതിൽനിന്ന് കടലാസിൽ തീ പകർന്നു അച്ചുവിന്റെ ശരീരത്തിൽ ഇടുകയായിരുന്നു.
മിഥുനിനും പൊള്ളലേറ്റിരുന്നു. തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ28ന് മരിച്ചു. ഭർത്താവുമായി പിണങ്ങി കുടുംബവീട്ടിൽ താമസിക്കുമ്പോൾ ബന്ധുവായ യുവാവുമായി അടുപ്പത്തിലായി. ഇയാൾ വിദേശത്ത് പോകുന്നതിന് യാത്ര പറയാൻ അച്ചുവിന്റെ വീട്ടിലെത്തിയതാണ് കൊലപാതകത്തിന് കാരണം. മിഥുൻ ഇരുവരെയും മർദ്ദിച്ച ശേഷമാണ് അച്ചുവിൻറെ തലയിൽ മണ്ണെണ്ണ ഒഴിച്ചത്.