കണ്ണൂർ വിസി പുറത്തേക്ക്. മന്ത്രി നടത്തിയത് നിയമവിരുദ്ധ ഇടപെടൽ. ചാൻസിലർ വെറും നമ്പർ സ്റ്റാമ്പ് ആകരുതെന്നും കോടതി. ഡോക്ടർ ഗോപിനാഥന് പുനർ നിയമന യോഗ്യത ഇല്ലെന്ന് വാദം തള്ളി. എല്ലാം മുഖ്യമന്ത്രിയുടെ സമ്മർദ്ദ മൂലം: ഗവർണർ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കി. സീനിയർ പ്രൊഫസർക്ക് ചുമതല നൽകും. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോക്ടർ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസിലറുടെ നടപടി സുപ്രീംകോടതി റദ്ദാക്കി.
വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അനുസരിച്ച് ചാൻസലർ കൈക്കൊണ്ട തീരുമാനവും ആണ് നടപടി റദ്ദാക്കാൻ ഇടയായത്. ചാൻസിലർ മറ്റ് ആരുടെയെങ്കിലും തീരുമാനം ശരിവയ്ക്കുന്ന വെറും റബ്ബർ സ്റ്റാമ്പ് ആകരുത് -ചീഫ് ജസ്റ്റിസ്.
വി സി നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ നിയമപ്രകാരം നിലനിൽക്കില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ചാൻസിലർ കോടതിയിൽ എടുത്ത നിലപാട് തങ്ങളെ അമ്പരപ്പിച്ചെന്ന് ജസ്റ്റീസ് എഴുതിയ വിധിന്യായത്തിൽ പറഞ്ഞു. നിയമനത്തിൽ ചാൻസുകളുടെ സ്വതന്ത്ര തീരുമാനമാണ് വേണ്ടിയിരുന്നത് .നിയമനം വിവാദമായ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ഫെബ്രുവരി മൂന്നിന് രാജഭവൻ ഇറക്കിയ വാർത്താക്കുറുപ്പ് പൂർണമായി തന്നെ വിധിന്യായത്തിൽഉൾപ്പെടുത്തി.