Feb 23, 2026 4:07 AM
Breaking News

വോട്ടെണ്ണൽ തീരും മുൻപേ രേവന്ത് റെഡിക്ക് പൂച്ചെണ്ട്. തെലങ്കാന ഡിജിപിയ്ക്ക് സസ്പെൻഷൻ .

വോട്ടെണ്ണൽ നടപടി പൂർത്തിയാകുന്നതിനു മുൻപ് തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ അഭിനന്ദിയ്ക്കാനെത്തിയ പോലീസ് മേധാവിക്ക് സസ്പെക്ഷൻ ലഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്നാരോപിച്ചു കൊണ്ടാണ് നടപടി. തെലങ്കാനയിൽ ബി.ആർ.എസിനെ തോൽപ്പിച്ചു കോൺഗ്രസ് അധികാരത്തിൽ എത്തുന്നു എന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് തെലുങ്കാന ഡിജിപി അർജനീകുമാർ രേവന്ത് റെഡ്ഡിയെ ഹൈദരാബാദിലെ വസതിയിൽ കാണാൻ എത്തിയത്.

സംസ്ഥാന പോലീസ് നോഡൽ ഓഫീസർ സജ്ജയ് കുമാർ ജയിൻ, മഹേഷ് ഭഗവത് എന്നിവരും കൂടെയുണ്ടായിരുന്നു. പൂച്ചെണ്ടു നൽകി അഭിനന്ദിക്കുന്നചിത്രവും വീഡിയോയും പുറത്തുവിട്ടിരുന്നു .ഒരു സ്ഥാനാർഥിയെ മാത്രം അഭിനന്ദിക്കാനെത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഇതിനെ തുടർന്നാണ് ഡിജിപിയെ സസ്പെൻഡ് ചെയ്തത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …