Breaking News

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥ :പ്രണയാക്ഷരങ്ങൾ

നിഷ്‌കളങ്കമായ സ്നേഹന്റെയും, ത്യാഗത്തിന്റെ, പറഞ്ഞാൽ തീരാത്ത പ്രണയത്തിന്റെ കഥയുമായി “പ്രണയാക്ഷരങ്ങൾ” ഒരുങ്ങുന്നു. പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ തേടുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് നവാഗതനായ ബിജു എബ്രഹാമാണ്.

സെവൻ സി യുടെ ബാനറിൽ പ്രസിദ്ധ സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടർ ആർ. ശ്രീനിവാസാ സംവിധാനവും ബിനി പ്രംരാജ് അസോസിയേറ്റ് ചെയ്യുന്ന പ്രണയാക്ഷരങ്ങളിൽ മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങൾ ക്കും അവസരം നൽകിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.
ഫെബ്രുവരി 14ന് പ്രണയദിനത്തിൽ തന്നെ മടിക്കേരി, മൈസൂരിൽ തുടങ്ങുന്ന ഷൂട്ടിങ് കൽപ്പത്തി, തഞ്ചാവൂർ, കോട്ടയം, ഇത്തിക്കര എന്നിവിടങ്ങളിൽ മേയ് അവസാനത്തോടെ പൂർത്തിയാവും.

സംഗീതത്തിന് പ്രാധാന്യം നൽകുന്ന പ്രണയക്ഷരങ്ങൾക്ക് വേണ്ടി ഗാനങ്ങൾ എഴുതിയിരിക്കുന്നത് കൃഷ്ണ, രമേശ് കുടമാളൂർ, ബിജു എബ്രഹാം എന്നിവരാണ്. ഡോ രാധാകൃഷ്ണൻ, രഞ്ജിനി സുധീരൻ സുരേഷ് പെരിനാട് എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജയചന്ദ്രൻ, സുജാത, ശോഭ ശിവാനി, രജനി സുധീരൻ,
ലിസി കൊല്ലം, സ്വരസാഗർ സുരേഷ് പെരുനാട് എന്നിവരാണ് പ്രണയാക്ഷരങ്ങൾക്ക് വേണ്ടി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്

പത്മശ്രീ മധുവിന്റെയും കവിയൂർ പൊന്നമ്മയും ആദ്യ ഷെഡിയുൾഡ് പൂർത്തിയ ചിതത്തിൽ ഷമ്മി തിലകൻ , നാസർ, സുഹാസിനി, രേവതി, അംബിക, ലതദാസ്, ബിജു എബ്രഹാം, ജയ്‌സി ടിജോ, ദേവിക, വിഷ്ണുപ്രിയ, ഹരിത, ഇന്ദിര ബാലു , അനീഷ അനു,റോജ, ചൈതന്യ, ശ്രീ ലക്ഷ്മി, രഞ്ജിനി സുരേന്ദ്രൻ, ബീന ഗിരീഷ്, ഹരിത മേരിക്കുട്ടി, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

ആയിഷ എന്ന മാനസിക വളർച്ച യില്ലാത്ത പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ഡോ നന്ദയും ഡോ വിനുവും. പിന്നെ “ജീവൻധാര”എന്ന മാനസികശുപത്രി യെത്തപെടുന്ന ഒരുകൂട്ടം മനുഷ്യരുടെ ജീവിതമാണ് പ്രണയാക്ഷരങ്ങൾ. ജാതിക്കും മതങ്ങൾക്കും അപ്പുറമാണ് സ്നേഹം എന്ന വികാരം. ആ വികാരങ്ങലൂടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കുകയാണ്. പ്രണയത്തിന്റെ, സ്നേഹത്തിന്റെ അക്ഷരങ്ങളിലൂടെ…

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …