വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ് .നടപടി സ്വീകരിക്കുന്നത് അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. ശശീന്ദ്രനാഥിനെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻകഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിസിയെ ചാൻസലർ സസ്പെൻഡ് ചെയ്യുന്നത്. എസ്എഫ്ഐ നേതാ ക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂര പീഡനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുന്നതിന് ജുഡീഷ്യൽ അന്വേഷണവും ചാൻസലർ ആവശ്യപ്പെടുകയുണ്ടായി. ഇതിനിടെ ഇവരുടെ മർദ്ദനത്തിൽ ഉൾപ്പെട്ട 18 പ്രതികളും പോലീസ് പിടിയിലായി.
സംഭവം നടന്ന 11 ദിവസത്തോളം ഒളിവിലായിരുന്ന ഏഴുപേരെ കൂടി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു .ഇവരെല്ലാം ഇപ്പോൾ റിമാന്റിലാണ് . കൂടുതൽ വിദ്യാർത്ഥികളെ പോലീസ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്.