Breaking News

മലയാളം വിലക്ക്‌; ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു…

ഡല്‍ഹിയില്‍ മലയാളം വിലക്കി സര്‍ക്കുലര്‍ ഇറക്കിയ ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സുപ്രണ്ട് മാപ്പ് പറഞ്ഞു. മാപ്പ് അറിയിച്ചുകൊണ്ട് മെഡിക്കല്‍ സുപ്രണ്ടിന് കത്തയച്ചു. ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല.

രോഗികളില്‍ നിന്ന് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും നഴ്‌സിംഗ് സുപ്രണ്ട് കത്തില്‍ പറഞ്ഞു. ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത്

വിലക്കിക്കൊണ്ടാണ് ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്ര്‍ക്കുലര്‍ വിവാദമായതോടെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ്

സര്‍ക്കുലര്‍ റദ്ദാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിച്ച്‌ വിശദീകരണം നല്‍കാന്‍ ദില്ലി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട്

ആവശ്യപ്പെട്ടു. പിന്നാലെ സര്‍ക്കുലര്‍ പിന്‍വലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സര്‍ക്കുലറില്‍ ഒപ്പിട്ട ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് മാപ്പുപറഞ്ഞ് മെഡിക്കല്‍ സൂപ്രണ്ടിന് കത്തയച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …