Breaking News

ഉത്തരാഖണ്ഡില്‍ 21 പേര്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ ; ആകെ മരണം 56 ആയി…

ഉത്തരാഖണ്ഡില്‍ 21 പുതിയ ബ്ലാക്ക് ഫംഗസ് കേസുകളും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെറാഢൂണിലാണ് സംഭവം. ഇതോടെ ഡെറാഢൂണ്‍

ജില്ലാ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 319 ആയി ഉയര്‍ന്നു . ഉത്തരാഖണ്ഡില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 ഉം, മരണസംഖ്യ 56 ഉം ആയി.

ഋഷികേശ് എയിംസില്‍ 31 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ഉത്തരാഖണ്ഡിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കണമെന്ന് നൈനിറ്റാള്‍ ഹൈകോടതി കേന്ദ്ര സര്‍ക്കാറിനോട്

ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …