Breaking News

പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈമാസം 22ന് തന്നെ…

സംസ്ഥാനത്തെ പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈമാസം 22 ന് തന്നെ പരീക്ഷ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

21 വരെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കും. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവായ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ഒരു ബാച്ചില്‍ 15 പേര്‍ എന്ന നിലയില്‍

മൂന്ന് ബാച്ചുകളായിട്ടായിരിക്കും പരീക്ഷ. കമ്ബ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഷയത്തിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ രണ്ട് മണിക്കൂര്‍ നേരമാണ് ഉണ്ടാവുക. രസതന്ത്രം പ്രായോഗിക പരീക്ഷ ഒന്നര മണിക്കൂറായിരിക്കും.

ബോട്ടണിക്ക് മൈക്രോസ്‌കോപ്പ് പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. കണക്കിന് ഒരു പ്രാക്‌ട്രിക്കല്‍ പരീക്ഷ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം എഴുതാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …