പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു.
ഏലംകുളം പഞ്ചായത്തില്‍ എളാട് സ്വദേശിയുടെ മകള്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ പെൺകുട്ടിയുടെ സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്റെ മുകള്‍നിലയിലെ റൂമില്‍ കയറിയ പ്രതി പെൺകുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.