സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറത്തിറങ്ങി. ഒറ്റ – ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സര്‍വ്വീസ് നടത്താനാകൂ.
വെള്ളിയാഴ്ച ഒറ്റയക്ക ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്ത തിങ്കള്‍,,ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന്
വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്ബര്‍ ബസുകള്‍ വേണം നിരത്തില്‍ ഇറങ്ങേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിനീയമല്ല. നിര്‍ദേശം അംഗീകരിച്ച് സ്വകാര്യ ബസുകള്‍
നിരത്തിലിറങ്ങുമോയെന്ന് കണ്ടറിയേണ്ടതാണ്. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു
NEWS 22 TRUTH . EQUALITY . FRATERNITY