Breaking News

ഞെട്ടിപ്പിച്ച്‌, പേടിപ്പിച്ച്‌ വീണ്ടും മലയാളത്തിൽ ഒരു പക്കാ ക്രൈം ത്രില്ലർ; അഞ്ചാം പാതിരാ മൂവി റിവ്യൂ വായിക്കാം..

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത്‌ ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ്‌ ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

വളരെ നാളുകൾക്ക് ശേഷം ഒരു ക്രൈം ത്രില്ലർ മലയാളത്തിൽ വരുന്നത്‌ കൊണ്ടും മികച്ച ട്രെയ്‌ലർ തന്ന വിശ്വാസവും വലിയ പ്രതീക്ഷകൾ തന്നെ ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നു.

ടൈറ്റില്‍സ് എഴുതിക്കഴിഞ്ഞ് തുടര്‍ന്നങ്ങോട്ട് കാണുന്നത് അറഞ്ചം പുറഞ്ചം സീരിയല്‍ കില്ലിംഗാണ്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് പൈശാചികമായി കൊലപാതകങ്ങള്‍ അരങ്ങേറുന്നു.

നായകനായ അന്‍വര്‍ ജയിലില്‍ ചെന്ന് പതിനാല് കൊലപാതകങ്ങള്‍ ചെയ്ത റിപ്പര്‍ രവിയോട് സ്വകാര്യമായി സംസാരിക്കുന്നുണ്ട്.

കൊല ചെയ്യുമ്ബോള്‍ ലഭിക്കുന്ന അനിര്‍വചനീയമായ അനുഭൂതിയെ കുറിച്ച്‌. അത് പറയുമ്ബോള്‍ പോലും അയാളുടെ കണ്ണില്‍ ഒരു വല്ലാത്ത തിളക്കമുണ്ട്. ഏത് പാതിരായ്ക്ക് ആണോ മിഥുൻ മാനുവൽ തോമസിന് ഇതിന്റെ ത്രെഡ് കിട്ടിയത്?? ആ പാതിരയ്ക്ക് നന്ദി പറയാം.

ഇത്രയും മനോഹരമായി ഒരു സിനിമ മലയാളസിനിമാപ്രേക്ഷകർക്ക് നൽകിയ അഞ്ചാം പാതിരാ ടീമിന്. മലയാള സിനിമയിൽ വിരളമായി സംഭവിക്കുന്ന ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമയാണ് അഞ്ചാം പാതിര.

സീരിയൽ കില്ലിംഗ് രീതിയിൽ നടക്കുന്ന കൊലപാതകങ്ങളും അന്വേഷണവും ഒക്കെയായി നീങ്ങുന്ന സിനിമ മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയിൽ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത്. കെട്ടുറപ്പുള്ള തിരക്കഥ സിനിമയുടെ നട്ടെല്ലായി തെളിഞ്ഞു നിൽക്കുന്നു.

ക്യാമറ, ബിജിഎം, എഡിറ്റിംഗ് എന്നിവയുടെ പെർഫെക്ഷൻ സിനിമയുടെ മാറ്റ് ഇരട്ടിയാക്കുന്നു. കോമഡി ചിത്രങ്ങളുടെ സംവിധായകൻ എന്ന ലേബൽ അപ്പാടെ പൊളിച്ചടുക്കിയ മിഥുൻ മാനുവൽ തോമസിന്റെ മേക്കിങ് തന്നെയാണ് ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത്. ഏറ്റവും മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിന്റെ മറ്റു പ്രത്യേകത. പ്രേക്ഷകർക്ക് സധൈര്യം ടിക്കറ്റ് എടുക്കാവുന്ന മികച്ച സിനിമ. അതാണ് എല്ലാത്തിനും ഒടുവിൽ അഞ്ചാം പാതിര എന്ന് അടിവരയിട്ട് പറയാം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …