പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.
കഴിഞ്ഞ കുറേ കാലമായി യുവാവ് പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരില്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടിയെ
പിന്തുടര്‍ന്നെത്തിയ യുവാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് ബാഡ്‌വെല്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ പറഞ്ഞു.