Breaking News

വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍; പൊലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് പിടിയില്‍; ഇരുവരും വിവാഹിതരായത് പ്രണയിച്ചെന്ന് ബന്ധുക്കള്‍…

വിസ്മയയുടെ ആത്മഹത്യയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്ബോള്‍ നടുക്കുന്ന മറ്റൊരു മരണം കൂടി. വിഴിഞ്ഞത്ത് ഭര്‍തൃമതിയായ യുവതി തീ കൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടു. 24 വയസുള്ള വെങ്ങാനൂര്‍ സ്വദേശിയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

പയറ്റുവിളയിലെ വീട്ടില്‍ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലവില്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്.

വിഴിഞ്ഞം പയറ്റുവിളയില്‍ വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ യുവതിയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.

പക്ഷേ പൊലീസെത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് അറിയിക്കുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …