ഉത്തര്‍പ്രദേശില്‍ മുന്നൂറ്റമ്ബതോളം സ്ത്രീകളെ വാട്സ്ആപിലൂടെ വിഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച 35 കാരന് അറസ്റ്റില്‍. ബല്ലിയ സ്വദേശിയായ ശിവ് കുമാര്‍ വര്‍മയാണ്
യു.പി പൊലീസിന്റെ വിമണ്‍ പവര്‍ ലൈനിന്റെ പിടിയിലായത്. വിഡിയോ കോളിലൂടെ അശ്ലീലം കാണിച്ച ശേഷം അവ റെക്കോഡ് ചെയ്ത് ക്ലിപ്പുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും
സ്ത്രീകളുടെ പരാതിയില്‍ ആരോപിക്കുന്നു. ശിവകുമാര്‍ ബി.എ ബിരുദധാരിയാണ്.
ബല്ലിയ ജില്ലയിലെ ഗര്‍വാര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്റ്റേഷനറി കട നടത്തുകയാണ് ഇയാള്‍. പതിനഞ്ചോളം ജില്ലകളിലെ 350 ഒാളം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്യുകയും അപമാനിക്കുകയും ചെയ്തതായി പൊലീസ് വെളിപ്പെടുത്തുന്നു.
ഏഴു ഫോണുകളും നിരവധി സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് പൊലീസ് പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ലഖ്നോവില്‍നിന്നാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്. സ്റ്റേഷനറി കടയിലെ ജോലിക്ക് ശേഷം ഇയാള്‍ റാന്‍ഡമായി
നമ്ബര്‍ തെരഞ്ഞെടുക്കുകയും ട്രൂകോളറിലൂടെ സ്ത്രീകളുടേതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സ്ത്രീകളുടേതാണെങ്കില്‍ ഇയാള്‍ വിഡിയോ കോള്‍ ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യും -പൊലീസ് പറയുന്നു.
‘നഗ്നനായ ശേഷമായിരിക്കും ഇയാള്‍ ഫോണ്‍ വിളിക്കുക. സ്ത്രീകള്‍ കോളെടുത്ത് നിമിഷങ്ങള്‍ക്കകം ഇയാള്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യും. ഫോണ്‍ കട്ട് ചെയ്യുമ്ബോള്‍
റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. ഭര്‍ത്താവിനും കുടുംബത്തിനും മറ്റും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
അതിനാല്‍ സ്ത്രീകള്‍ പരാതി നല്കാന് തയാറാകാറില്ലെന്നും നമ്ബര്‍ മാറ്റുകയാണ് പതിവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.