പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45 വയസുകാരന്‍ അറസ്റ്റില്‍. എറണാകുളം പൂജാരി വളപ്പില്‍ സ്വദേശി ദീലിപ് കുമാര്‍ ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചാലിശ്ശേരിയില്‍ 16 വയസുകാരി ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശി ദീലിപ് കുമാര്‍ അറസ്റ്റിലായത്.
ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. 22 വയസാണ് തന്റെ പ്രായമെന്ന്
ആദ്യം പെണ്‍കുട്ടിയെ തെറ്റിധരിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തി. കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പൂജാരി
വളപ്പിലെ വീട്ടിലെത്തിയാണ് ദിലീപ് കുമാറിനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
NEWS 22 TRUTH . EQUALITY . FRATERNITY