അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 130 ഓളം പേർ. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
നീണ്ടുനില്‍ക്കുന്നതും അകപടകരവുമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ
ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.
പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്‌ച വരെ 45 ഡിഗ്രീയിൽ താഴെയായിരുന്നു ചൂട്. എന്നാൽ ഇപ്പോൾ തുടർച്ചയായ മൂന്ന് ദിവസം അത് 49 ലെത്തി. പബ്ലിക് കൂളിങ് സെന്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ജൂലൈ മാസത്തോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലാണ് കാനഡ.
അന്തരീക്ഷ മർദ്ദം അത്ര കടുക്കാൻ ഇടയില്ലാത്തതിനാൽ ബ്രിട്ടീഷ് കൊളമ്പിയ
മേഖലകളിലുള്ള മിക്ക വീടുകളിലും എയർ കണ്ടിഷനറുകൾ വെക്കാറില്ല. അതാണ് ഇത്തവണ പ്രതികൂലമായി ബാധിച്ചത്. വയോധികരും മറ്റ് അസുഖങ്ങളും ഉള്ളവരാണ് മരണപ്പെട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY