Breaking News

കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി ഫോണ്‍ പേ വഴിയും…

കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ ( online.keralartc.com) സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോണ്‍ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം.

യുപിഐ മുഖേന പണമിടപാടുകള്‍ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ, ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.

ഫോണ്‍ പേ സര്‍വ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാര്‍ജുകള്‍ ഇല്ലെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. ഫോണ്‍ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ 134 ല്‍പരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …