പാസ്‌വേഡുകള്‍ എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ പറയുന്നു.
ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ വ്യക്തമാക്കി.
ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് പറയുന്നു.
അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു മറ്റൊരു ചോദ്യം. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഒരു സമയം 20 ല്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്ന് പിച്ചൈ സമ്മതിച്ചു. ‘ഞാന്‍ നിരന്തരം ഫോണുകള്‍ മാറുകയും ഓരോ പുതിയ ഫോണും പരീക്ഷിക്കുകയും ചെയ്യുന്നു,’ പിച്ചൈ പറയുന്നു.
കുട്ടികള്‍ നിരന്തരം യുട്യൂബുകള്‍ കാണുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പിച്ചെ വ്യക്തമാക്കി, ലോകം മാറുന്നതിനെക്കുറിച്ചും നാളെയുടെ സാങ്കേതികവിദ്യയെക്കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണം. അവരുടെ സ്വഭാവത്തില്‍ പോലും സാങ്കേതികത വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്യും.