സംസ്ഥാനത്ത് ജവാൻ റം നിർമ്മാണം പ്രതിസന്ധിയിൽ. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിർമാണത്തിന് അനുമതി നൽകാത്തതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്. സ്പിരിറ്റുമായെത്തിയ അഞ്ചു ടാങ്കറുകളിൽ നിന്ന് ലോഡ് ഇറക്കാൻ
കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപ്പാർട്ട് മെന്റാണ് ഇതിന് അനുമതി നൽകേണ്ടത്. എന്നാൽ മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂർത്തി ആയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പ് അറിയിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY