Breaking News

അഭിമാന നിമിഷം; ജിസാറ്റ്-30 ഉപഗ്രഹ വിക്ഷേപണം വന്‍ വിജയകരം..!

ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം പറന്നുയര്‍ന്നത്.

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..!

യുറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയന്‍-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 ഒരുക്കിയിട്ടുള്ളത്.

2020ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യമാണിത്. 3357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്‍റെ 15 വര്‍ഷമാണ് ആയുസ്. വിസാറ്റ് നെറ്റ് വര്‍ക്ക്, ഡി.ടി.എച്ച്‌, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എന്‍.ജി,

ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിന്‍റെ സേവനം ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലും ദ്വീപുകളിലും ക്യൂ-ബാന്‍റ് സേവനവും ഏഷ്യയിലെ മധ്യപൂര്‍വ മേഖലകളിലെ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ സി-ബാന്‍റ് സേവനവും ജിസാറ്റ് 30 വഴി ലഭ്യമാകും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …