നഗരത്തില്‍ നറുറോഡില്‍വെച്ച് അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച് ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ 16ഓളം പേര് പ്രതികളാണ്. അഭിഭാഷകന് അക്രമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആള്‍ക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അഭിഭാഷകനെ ചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവരെയും
അക്രമികള്‍ മര്‍ദിക്കുകയായിരുന്നു. അക്രമത്തില്‍ എം.എച്ച്.ബി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.
പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിനും കൊലപാതക ശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.