Breaking News

ബലമായി ആസിഡ്​ കുടിപ്പിച്ച 25കാരി ആശുപത്രിയില്‍; ആന്തരാവയവങ്ങള്‍ കത്തികരിഞ്ഞതായി ഡോക്​ടര്‍മാര്‍….

ഭര്‍ത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ച 25കാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. മധ്യപ്രദേശില്‍ ജൂണ്‍ 28നാണ്​ സംഭവം. അത്യാസന്ന നിലയില്‍ കഴിയുന്ന യുവതി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്​.

ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. പൊലീസ്​ കേസ്​ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടി​യന്നും

ഇരക്ക്​ നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്​. ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലെ ദാബ്ര പ്രദേശത്താണ്​ സംഭവം. ജൂണ്‍ 28ന്​ ഭര്‍ത്താവും സഹോദരിയും ​േചര്‍ന്ന്​ ബലമായി ആസിഡ്​ കുടിപ്പിക്കുകയായിരുന്നു.

പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്​ധ ചികിത്സക്കായി ജൂലൈ 18ന്​ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച്‌​ യുവതിയുടെ സഹോദരന്‍ വനിത കമീഷനുമായി ബന്ധപ്പെടുകയും

സംഭവം അറിയിക്കുകയും ചെയ്​തു. പിന്നീട്​ സബ്​ ഡിവിഷനല്‍ മജിസ്​ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തി. അഞ്ചുദിവസത്തിന്​ ശേഷമാണ്​ യുവതിയുടെ മാതാവിന്‍റെ പരാതിയില്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തത്​.

സ്​ത്രീധന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്​തു. എന്നാല്‍, മറ്റു നടപടികളൊന്നും പൊലീസ്​ സ്വീകരിച്ചിട്ടില്ല. മധ്യപ്ര​േദശ്​ പൊലീസ്​ ദുര്‍ബലമായ എഫ്​.ഐ.ആറാണ്​ രജിസ്റ്റര്‍ ചെയ്​തതെന്നും

ആസിഡ്​ ആക്രമണത്തെക്കുറിച്ച്‌​ പരാമര്‍ശിച്ചി​ട്ടില്ലെന്നും വനിത കമീഷന്‍ മുഖ്യമന്ത്രിക്ക്​ അയച്ച കത്തില്‍ പറയുന്നു. ഭര്‍ത്താവിന്​ മറ്റൊരു സ്​ത്രീയുമായി ബന്ധ​മുണ്ടായിരുന്നു. യുവതി ഇക്കാ​ര്യം അറിഞ്ഞതോടെ ഭര്‍ത്താവ്​ ക്രൂരമായി മര്‍ദിച്ചു.

പിന്നീട്​ ആസിഡ്​ കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങള്‍ നശിച്ചതായി ഡോക്​ടര്‍മാര്‍ പറഞ്ഞതായി വനിത കമീഷന്‍ അയച്ച കത്തില്‍ പറയുന്നു. നിലവില്‍ ട്യൂബി​ലൂടെയാണ്​ ഭക്ഷണം നല്‍കുന്നത്​.

യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛര്‍ദ്ദിക്കുകയാണെന്നും പറയുന്നു. യുവതി ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ പ്രതീക്ഷിക്കുന്നില്ലെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു.

ഇത്തരം ഗുരുതരമായ കേസ്​ മധ്യപ്രദേശ്​ പൊലീസ്​ കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …