Breaking News

മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയ്ക്ക് സ്വന്തം

മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍ നിന്നും നിര്‍ത്താതെ 8000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ രാജ്യത്തെത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സഹായത്തോടെ വായുവില്‍ നിന്നുകൊണ്ട്

തന്നെ ഇന്ധനം നിറയ്ക്കുകയും ചെയ്തു. 2016 സെപ്റ്റംബറിലാണ് ഇന്ത്യ റഫേല്‍ വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 58,000 കോടിയുടെ മുതല്‍മുടക്കില്‍ 36 വിമാനങ്ങള്‍ ഇന്ത്യ

ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 24 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉള്ളത്. പശ്ചിമ ബംഗാളിലെ ഹസിമാര എയിര്‍ബേസില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ രണ്ടാം സ്‌ക്വാഡ്രന്റെ ഭാഗമായിട്ടാകും യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുക. ഒരു സ്‌ക്വാഡ്രണില്‍ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …