ബൈക്കില്‍ കറങ്ങിനടന്ന് റോഡിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന തമിഴ്നാട്ടുകാരായ യുവാവിനെ പോലീസ് പിടികൂടി. തമിഴ്നാട് കന്പം തേനി സ്വദേശിയായ 22കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ചൗക്കയിലെ ഒരു കോഴി ഫാമില്‍ സൂപ്രവൈസറായി ജോലി ചെയ്യുന്നയാളാണ് യുവാവ്. വളരെ മോടിയായ വസ്ത്രധാരണ നടത്തി ബൈക്കില്‍ കറങ്ങുന്ന ഇയാള്‍ വഴിയിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയാണ് പതിവാണ്.
17 വയസുള്ള ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുമ്പോള്‍ 18 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെയും പരാതി ലഭിച്ചു.
ഇതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ഇരയായ പെണ്‍കുട്ടികളില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇയാള്‍ പിടിയിലായതറിഞ്ഞ് നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി പല സ്ഥലങ്ങളില്‍നിന്നും എത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.