കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 48 ആയി. കഴിഞ്ഞ ദിവസം രണ്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ ഇരുപത്തിയേഴുകാരി,
പാങ്ങപ്പാറ സ്വദേശിനിയായ 37 കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് 4 പേരാണ് നിലവില്‍ രോഗികളായുള്ളത്. ആരും ആശുപത്രിയിലും അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. പകൽ പറക്കുന്ന ഈഡിസ് ജനുസിലെ ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ്
പകർത്തുന്നത്. 1950 -കൾ മുതൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമെല്ലാം ഈ പനി കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ
ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റർ ദ്വീപ് 2015 -ൽ മെക്സിക്കോ, മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകർച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.