Breaking News

ജലനിരപ്പ്‌ 2370.18 അടി; മൂന്നടി പിന്നിട്ടാല്‍ ഇടുക്കിയില്‍ ആദ്യ ജാഗ്രതാനിര്‍ദേശം….

കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ട് നിറവിലേക്ക്. സംഭരണശേഷിയുടെ 64.18 ശതമാനമായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32.91 ശതമാനം കൂടുതല്‍. വെള്ളം 2378 അടി പിന്നിട്ടാല്‍ ഇത്തവണ തുറക്കേണ്ടിവരും.

തിങ്കളാഴ്ചത്തെ ജലനിരപ്പ് 2370.18 അടിയാണ്. ഓരോ ദിവസവും ശരാശരി ഒന്നരയടി കൂടുന്നുണ്ട്. മഴ ശക്തിയായാല്‍ രണ്ടടി വീതം ഉയരും. വെള്ളം കുറച്ചുനിര്‍ത്താന്‍ ഒരാഴ്ചയായി പരമാവധി വൈദ്യുതോല്‍പാദനം നടത്തുകയാണ്.

ജനറേറ്ററുകളുടെ ശേഷിക്കനുസരിച്ച്‌ ഉല്‍പാദനം കൂട്ടുന്നതിനാല്‍ ഒഴുകിയെത്തുന്ന പകുതിയോളം പുറന്തള്ളപ്പെടുന്നു. കഴിഞ്ഞദിവസത്തെ ഉല്‍പാദനം 14.524 ദശലക്ഷം യൂണിറ്റാണ്. മൂലമറ്റത്തെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പരമാവധി

ഉല്‍പാദനം 19 ദശലക്ഷം യൂണിറ്റ്. ഒരുദിവസം ഒഴുകിയെത്തുന്നത് 28.107 ദശലക്ഷം ക്യുബിക് മീറ്റര്‍. അതേസമയം പുറത്തുവിടുന്നത് 9.8021 ദശലക്ഷം ക്യുബിക് മീറ്ററും. ഉല്‍പാദന തോതനുസരിച്ച്‌ ഇതില്‍ മാറ്റമുണ്ടാവും.

പദ്ധതി മേഖലയില്‍ മഴ കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 38.8 മി.മീറ്റര്‍ മഴ പെയ്തു. സംഭരണിയില്‍ ജലം ഉയരുന്നതനുസരിച്ച്‌ ജാഗ്രതാനിര്‍ദേശം നല്‍കും. മൂന്നടികൂടി പിന്നിട്ട് 2372.58 അടിയിലെത്തുമ്ബോള്‍ ബ്ലൂ അലെര്‍ട്ടായ ജാഗ്രതയും 2378.58ല്‍ എത്തുമ്ബോള്‍

ഓറഞ്ച് അലെര്‍ട്ടും 2379.58 അടിയിലെത്തുമ്ബോള്‍ റെഡ് അലെര്‍ട്ടും നല്‍കും. ഏറ്റവും ഒടുവില്‍ സംഭരണി തുറന്നത് 2018 ആഗസ്ത് എട്ടിനായിരുന്നു. ഒരുമാസമാണ് ചെറുതോണി ഷട്ടറുകള്‍

തുറന്നുവച്ചത്. അതിന് മുമ്ബ് 1981ലും 1992ലും സംഭരണി തുറന്നിരുന്നു. സംഭരണിയിലെ പരമാവധി ശേഷി 2403 അടിയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …