ആറന്മുളയില് 13 വയസുകാരിയായ പെണ്‍കുട്ടിയെ അമ്മ ലോറി ഡ്രൈവറായ കാമുകന് പണത്തിനു വേണ്ടി വിറ്റ സംഭവത്തില്‍ അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്ത് പോലീസ്.
ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും പോലീസ് അറിയിച്ചു. ആറന്മുള നാല്ക്കാലിക്കല് സ്വദേശിനിയായ 13 കാരിയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി രണ്ടാനച്ഛന് ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി മാതാവ് വിറ്റതാണെന്ന് പൊലിസ് പറഞ്ഞു.
ലോറി ഡ്രൈവറായ കാമുകനും സുഹൃത്തിനുമാണ് അമ്മ 13 കാരിയായ പെണ്‍കുട്ടിയെ വിറ്റതെന്നും പൊലിസ് പറഞ്ഞു. പഞ്ചായത്ത് അംഗം വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ
വൈദ്യപരിശോധനയില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവ് അടക്കമുള്ളവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.