Breaking News

തലസ്ഥാനത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, മൃതദേഹം കണ്ടെത്തിയത് ഹോളോബ്രിക്സ് കമ്ബനിക്കുള്ളില്‍…

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നരുവാമൂട് സ്വ​ദേ​ശി അനീഷാണ് കൊല്ലപ്പെട്ടത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ്

കമ്ബനിക്കുള്ളില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചു പരാതിയില്‍ പൊലീസ് അന്വേഷണം

നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ ആയിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബാണ്

ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കൊലപാതകം നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …