സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെത്തി. രണ്ടു ദിവസം മാറ്റമില്ലാതെ നിന്ന വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 35,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ
വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4490 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമായിരുന്നു സ്വര്‍ണവില. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടര്‍ച്ചയായി
സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില- പവന് 36200 രൂപയും
ഗ്രാമിന് 4560 രൂപയും. ജൂലൈ 20,16 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നാം തീയതിയാണ് സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്.