Feb 12, 2026 8:58 PM
Breaking News

വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..!

വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടിയതിനാല്‍ വിവാഹം മുടങ്ങിയതായ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വരനും വധുവും പരസ്പരം സ്‌നേഹിച്ച് ഒരുവര്‍ഷമായി കല്യാണത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു.

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…

ഇതിനിടെ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്. വരന്റെ അച്ഛന്‍ ടെക്‌സ്റ്റയില്‍സ് ബിസിനസ്സുകാരനും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്.

വധുവിന്റെ അമ്മയും ബിസിനസ്സുകാരനും തമ്മില്‍ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇതോടെ വരനും വധുവും വെട്ടിലാവുകയായി. ഇവരുടെ വിവാഹ സ്വപ്‌നങ്ങള്‍ തകരുകയും ചെയ്തു.

വാര്‍ത്തയറിഞ്ഞ് നാടാകെ ഞെട്ടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരന്റെ അച്ഛനെയും വധുവിന്റെ അമ്മയെയും വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.

അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ വിവരം അറിയിച്ചിരിക്കുകയാണ് ​ഇരുവരുടെയും മക്കള്‍.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …