മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രാജാധിരാജയ്ക്കും മാസ്റ്റര്‍ പീസിനും ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമാണ് ഷൈലോക്ക്.
‘കോട്ടയം കുഞ്ഞച്ചന്‍’ രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..!
സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. പതിവ് പോലെ തന്നെ ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്കയുടെ വരവ്.
പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലാണ് തങ്ങളുടെ വരവെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്.
വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..!
മീനയാണ് ചിത്രത്തിലെ നായിക. അടിയും ഇടിയും ആക്ഷനുമൊക്കെയായി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ആദ്യ റിലീസാണ് ഇപ്പോള്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്.
ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ആര്‍പ്പുവിളികളും ആവേശവുമൊക്കെയായി തിയേറ്ററുകളിലെല്ലാം ഉത്സവപ്രതീതിയാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് ആരാധകര്‍ ഷൈലോക്കിനെ വരവേറ്റിട്ടുള്ളത്.
ഷൈലോക്കിന്‍രെ ആദ്യപകുതി കിടിലനാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മമ്മൂട്ടിയുടെ മാസ് കാ ബാപ്പെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ഇക്കയുടെ അഴിഞ്ഞാട്ടമാണെന്നുള്ള കമന്റുകളുമുണ്ട്. സിനിമ പൊളിയാണെന്നാണ് ആരാധകരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. മമ്മൂട്ടിയുടെ എനര്‍ജി ലെവല്‍ കണ്ട് ഞെട്ടിയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.