Breaking News

ഫേസ്ബുക് അക്കൗണ്ട് വഴി പണം തട്ടിപ്പ് ; യുവാവി​നു നഷ്ടമായത് 37,000 രൂപ…

ബന്ധുവി​ന്റെ ഫേസ്​ബുക്ക്​, വാട്​സ്​ആപ്​ അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റി‍ൻരെ പാലക്കാടുള്ള ബന്ധു ഷാജന്‍ മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്.

50,000 രൂപ ആവശ്യപ്പെട്ടതില്‍ 37,000 രൂപ അയച്ചു കൊടുത്തതിനു ശേഷം ബന്ധുവിനെ വിളിച്ചപ്പോള്‍ ആണ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും തട്ടിപ്പാന്നെന്നും മനസിലായത്.

സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ഇതു സംബന്ധിച്ച്‌ തട്ടിപ്പിന് ഇഴയായ യുവാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …