മലയാളം യുട്യൂബ് ലോകത്ത് ഏറ്റവും ശ്രദ്ധേയരായാണ് ഇ ബുള്‍ ജെറ്റ്. കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളായ എബിനും ലിബിനും ഒരു ഒരു കാരവാനില്‍ ലോകം ചുറ്റിയപ്പോള്‍ അതിനൊപ്പം ചുറ്റാന്‍ മലയാളികള്‍ പിന്നാലെ വന്നു.
യുട്യൂബില്‍ 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഇ ബുള്‍ ജെറ്റിന് ഉള്ളത്. ഇവരുടെ വാഹനം കണ്ണൂരില്‍ എത്തിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരിക്കയാണ്. വാഹന
നികുതിയും റോഡ് നികുതിയും അടക്കാത്തതിനെ തുടര്‍ന്നാണ് ഇ ബുള്‍ ജെറ്റ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. കാരവാന്‍ ആക്കുമ്ബോള്‍ നല്‍കേണ്ട
ആഡംബര നികുതി അടച്ചിട്ടില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.
ആദ്യം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്ത ശേഷം വണ്ടി തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍ ശനിയാഴ്‌ച്ച വീണ്ടും ഉദ്യോഗസ്ഥര്‍ എത്തി വാഹനം കസ്റ്റഡിയില്‍ എടുക്കുകയായരുന്നു.
ഇതോടെ തങ്ങളെ ചതിച്ചെന്ന് ആരോപിച്ചു വീഡിയോയുമായി ഇബുള്‍ ജെറ്റിലെ സഹോദരങ്ങള്‍ രംഗത്തുവന്നു. സ്വന്തം കേരളം ഞങ്ങളെ ചതിച്ചു. ഒരക്ഷരം പോലും എംവിഡിക്കെതിരെ പറയാത്ത ഞങ്ങളെ ചതിച്ചു..
ഞാന്‍ മരിക്കും ഉറപ്പാണ് എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇബുളില്‍ എബിന്‍ യുട്യൂബില്‍ രംഗത്തുവന്നിരിക്കുന്നത്. അതേസമയം വാഹനത്തില്‍ നിരവധി നിയമലംഘനങ്ങള്‍ ഉണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥര്‍ പറയുന്നത്.
കാരവാനാക്കി മാറ്റുമ്ബോള്‍ ആഡംബര നികുതിയാണ് നല്‍കേണ്ടത്. ഇത് അടച്ചിട്ടില്ലെന്നും വാഹനം നവീകരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പു ചൂണ്ടിക്കാട്ടുന്നത്.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി ഇ ബുള്‍ ഉണ്ടാകില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എല്ലാം നിര്‍ത്തുകയാണെന്നാണ് അവര്‍ പറയുന്നത്.