Breaking News

യുഎപിഎ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ല: ഇ.പി.ജയരാജന്‍..!

പന്തീരങ്കാവ് യുഎപിഎ കേസില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍.

അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാനാകില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹനന്‍ മാഷ് അങ്ങനെ പറഞ്ഞിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന വിശദീകരണവുമായി പി മോഹനന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം വരുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …