ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിയന്ത്രിതമായ തോതില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാണെന്നും അതുവഴി പാവങ്ങള്‍ക്കെല്ലാം കൂടുതല്‍ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.
കെജ്രിവാള് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും സൗജന്യം നല്കി വോട്ടര്‍മാരെ വശീകരിക്കുകയാണെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി വിമര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സൗജന്യസേവനങ്ങള്‍ ബജറ്റിനെയോ നികുതിയെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
നിയന്ത്രിത തോതില്‍ സൗജന്യങ്ങള്‍ നല്‍കുന്നത് സമ്ബദ്വ്യവസ്ഥക്ക് നല്ലതാണ്. ഇത് പാവങ്ങള്‍ക്ക് കൂടുതല്‍ സമ്ബാദ്യം ലഭിക്കുന്നതിന് സഹായകമാകും. നിയന്ത്രിതമായി സൗജന്യസേവനം നല്‍കുന്നത് അധിക നികുതിക്കോ കമ്മി ബജറ്റിനോ കാരണമാകില്ല -കെജ്രിവാള് ട്വിറ്ററിലൂടെ വിശദീകരിച്ചു.