Breaking News

ഒറ്റ ദിവസം കൊണ്ട് ചത്തുവീണത് 20 പൂച്ചകള്‍ ; ആശങ്കയില്‍ ഉടമയായ സ്ത്രീ…

കാഞ്ഞൂര്‍ കടുവേലില്‍ റാദിയ എന്ന വയോധിക വളര്‍ത്തിയ 20 പൂച്ചകളെ ഒരേ ദിവസം ചത്ത നിലയില്‍ കണ്ടെത്തി. വിഷംകൊടുത്തു കൊന്നതാണെന്ന് റാദിയ സംശയം പ്രകടിപ്പിച്ചു.

പാറപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുകയാണ് റാദിയ. പൂച്ചയെ വളര്‍ത്തുന്നതില്‍ വിരോധമുള്ള ആരോ ചെയ്തതാവാമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ പൂച്ചകള്‍ ചത്ത് വീഴുകയായിരുന്നുവെന്ന് റാദിയ പറഞ്ഞു.

ഏതാനും ചിലതിനെ കുഴിച്ചിട്ടുവെന്നും മറ്റുള്ളവ അടുത്തുള്ള കുറ്റിക്കാടിനുള്ളില്‍ ചത്തുകിടക്കുകയാണെന്നും അവര്‍ പറയുന്നു.ആലുവയിലാണ് റാദിയ നേരത്തേ താമസിച്ചിരുന്നത്.

പിന്നീട് പാറപ്പുറത്ത് നാല് സെന്റ് സ്ഥലം വാങ്ങി സര്‍ക്കാര്‍ സഹായത്തോടെ വീട് പണിത് താമസിച്ചുവരുകയായിരുന്നു. റാദിയയുടെ ഭര്‍ത്താവ് ആറ് വര്‍ഷം മുമ്ബ് മരിച്ചിരുന്നു.

പെണ്‍മക്കളുടെ കല്ല്യാണം കഴിഞ്ഞതോടെ ഒറ്റക്ക് താമസിച്ചുവരുകയാണ് ഇവര്‍. തൃപ്പൂണിത്തുറയിലെ ഒരു സ്ഥാപനത്തില്‍ ഹോംനഴ്സ് ആയി ജോലി നോക്കിയിരുന്നു റാദിയ.കൊവിഡായതോടെ ജോലി നിര്‍ത്തി നാട്ടില്‍ തൊഴിലുറപ്പ് പണിക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …