Breaking News

പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല, മോഡല്‍ പരീക്ഷ ഓണ്‍ലൈനായി…

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ ആറുമുതല്‍ 16 വരെയാണ് ഒന്നാം വര്‍ഷ പരീക്ഷ.

വി എച്ച്‌ എസ് ഇ ഒന്നാം വര്‍ഷ പരീക്ഷ സെപ്റ്റംബര്‍ ഏഴിനാരംഭിച്ച്‌ 16 ന് അവസാനിക്കും. മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും.

ഓണ്‍ലൈനായാണ് മോഡല്‍ പരീക്ഷകള്‍ നടത്തുക. ഈ മാസം 24 മുതല്‍ അടുത്തമാസം മൂന്ന് വരെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്മെന്റ് അടുത്തമാസം ഏഴിനും ഒന്നാം അലോട്ട്മെന്റ് 13 നുമാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …