Breaking News

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രവേശനം നേടി 62 വയസ്സുകാരനായ മുന്‍ ആര്‍മി ഓഫീസര്‍.

പോണ്ടിച്ചേരിയിലെ പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ് 62 വയസ്സുകാരനായ റിട്ടയേഡ് സുബേദാര്‍ മേജര്‍ കെ പരമശിവം.

വീട്ടിലെ സാമ്ബത്തിക പരാധീനതകള്‍ കാരണം ഈ മുന്‍ ആര്‍മി ഓഫീസര്‍ക്ക് സ്കൂള്‍ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു.

പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് കീഴിലെ മോതിലാല്‍ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയ പരമശിവം തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

‘വീട്ടിലെ സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം എനിക്ക് ഉപരി പഠനത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നത്.30 വര്‍ഷത്തെ സേവനത്തിന് ശേഷം ഞാന്‍ സേനയില്‍ നിന്നും വിരമിച്ചു. ഇതിന് ശേഷം ഞാന്‍ ക്രമേണ പഠിക്കാന്‍ തുടങ്ങി.

എനിക്ക് ടെക്നിക്കല്‍ മേഖലയില്‍ വിദ്യാഭ്യാസം തുടരാനാണ് ആഗ്രഹം,” പരമശിവം ദേശീയ വാര്‍ത്താ വിതരണ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. നിരവധി വര്‍ഷങ്ങളായി പല കോളേജുകളിലും അഡ്മിഷന് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും പല കാരണങ്ങള്‍ കൊണ്ട് അതിന് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഇത്തവണ കോളേജ് മാനേജ്മെന്റിനെ തനിക്ക് എന്തായാലും കോഴ്സിന് ചേരണമെന്ന് ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രവേശനം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.

‘ഞാന്‍ കോളേജ് പ്രിന്‍സിപ്പാളോട് സംസാരിക്കുകയും ഇവിടെ അഡ്മിഷന്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് ഇവിടെ അഡ്മിഷന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഈ വര്‍ഷം അവര്‍ എന്റെ അപേക്ഷ പരിഗണിച്ചു,” പരമശിവം പറഞ്ഞു.

കോളേജ് അഡ്മിഷന്‍ നേടുക വഴി പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പരമശിവം. കേരളത്തില്‍ സാക്ഷരാതാ മിഷന്‍ നടത്തുന്ന തുല്യതാ പരീക്ഷകള്‍ വഴി പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന നിരവധി പേര്‍ ഉപരിപഠനം നടത്താറുണ്ട്.

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഈയടത്താണ് പൂര്‍ത്തിയായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷ ആദ്യം മാറ്റിവച്ചിരുന്നു.

സംസ്ഥാനത്താകെ 26,300 പേരാണ് ഈ പദ്ധതി വഴി ഹയര്‍ സെക്കണ്ടറി പരീക്ഷയെഴുതിയത്. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877പഠിതാക്കളും പരീക്ഷയെഴുതി. ഇതില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 43 പേരും 16,568 സ്ത്രീകളും 9, 689പുരുഷന്‍മാരും ഉണ്ടായിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗത്തിനാണ് പരീക്ഷ നടത്തിപ്പിന്റെ ചുമതല. പരീക്ഷ നടത്തിപ്പിനായി 164 സെന്ററുകളാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് സജ്ജമാക്കിയിരുന്നത്. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളിലാണ് തുല്യതാ പരീക്ഷ നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …