സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂട് 4425
രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച ഇടിവുണ്ടായിരുന്നു.
പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റ് മാസത്തില്‍ താഴേക്ക് പോകുന്ന
കാഴ്ചയാണ് ആദ്യം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില
താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു.
പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു