Breaking News

ഈ ഇംഗ്ലീഷ് ബൗളറുടെ വാര്‍ഷിക ശമ്ബളം കോഹ്ലിയെക്കാള്‍ കൂടുതല്‍…

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളില്‍

ഒരാളാണെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അന്താരാഷ്ട്ര ക്യാപ്റ്റന്‍ കോഹ്ലിയല്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഇക്കര്യത്തില്‍ കോഹ്ലിക്ക് മുന്നിലുള്ളത്.

ബി.സി.സി.ഐയുമായി ഗ്രേഡ് എ പ്ലസ് കരാര്‍ ആണ് കോഹ്‌ലിക്കുള്ളത്. ഇത് പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്ബളം ഏഴ് കോടി രൂപയാണ്.

ജോ റൂട്ടിന് പ്രതിവര്‍ഷം 7,00,000 പൗണ്ട് (ഏകദേശം 7.22 കോടി രൂപ) ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറും വിരാട് കോഹ്ലിയെക്കാള്‍ കൂടുതല്‍

ശമ്ബളം വാങ്ങുന്നുണ്ട്.  ആസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ക്രിക്കറ്റ് ആസ്‌ട്രേലിയയില്‍ നിന്ന് വാര്‍ഷിക ശമ്ബളമായി 5 കോടി രൂപയാണ് കൈപറ്റുന്നത്.

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത് പ്രതിവര്‍ഷം 62 ലക്ഷം മാത്രമാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …