Breaking News

അയന്‍ ഗാനരംഗം പുനരാവിഷ്ക്കരിച്ച ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ ആദരിച്ചു…

തമിഴ് നടന്‍ സൂര്യയുടെ അയന്‍ എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും, ഇതിലൂടെ പ്രശംസ നേടുകയും ചെയ്ത ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ

പ്രേംനസീര്‍ സുഹൃത് സമിതിയും, ഭാരത് ഭവനും സംയുക്തമായി ചേര്‍ന്ന് ആദരിച്ചു. ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉപഹാരങ്ങളും,

വി.കെ. പ്രശാന്ത് എം.എല്‍.എ പ്രശസ്തി  പത്രങ്ങളും സമ്മാനിച്ചു. ഭാരത് ഭവന്‍ മെമ്ബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു.

പ്രേംനസീറിന്റെ മകന്‍ ഷാനവാസ് പൊന്നാട ചാര്‍ത്തി. വാര്‍ഡ് കൗണ്‍സിലര്‍ സി. ഹരികുമാര്‍,  ഭാരത് ഭവന്‍ എക്‌സിക്യൂട്ടീവ് മെമ്ബര്‍ റോബിന്‍ സേവ്യര്‍, സബീര്‍ തിരുമല, ജമീല്‍ യൂസഫ്,

സുഹൃത് സമിതി ഭാരവാഹികളായ തെക്കന്‍സ്‌റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, വാഴമുട്ടം ചന്ദ്രബാബു, ബാലചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …