Breaking News

അടുത്ത നാലാഴ്ച അതി നിർണ്ണായകം; സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം…

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. മൂന്നാം തരം​ഗ സാധ്യത മുന്നില്‍ നില്‍ക്കുന്നതിനാല്‍ വാക്സിനേഷന്‍ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരില്‍

ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്ബര്‍ക്ക വ്യാപനം കണക്കിലെടുത്ത് സമ്ബര്‍ക്ക

പട്ടിക തയാറാക്കല്‍ കര്‍ശനമാക്കാനും ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോ​ഗം തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാ​ഗ്രത വേണ്ടതിനാല്‍ മാനദണ്ഡങ്ങളിലെ വീഴ്ച അനുവദിക്കാനാകില്ലെന്ന് യോ​ഗം വിലയിരുത്തി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …