കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22. വെബ്‌സൈറ്റ്: www.keralapsc.gov.in.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കല്‍ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍-കേരളാ കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോടെക്‌നോളജി-കേരള കോളേജ് വിദ്യാഭ്യാസം, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ), ലൈബ്രേറിയന്‍-കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, ലക്ചറര്‍ ഗ്രേഡ് ക റൂറല്‍ ഇന്‍ഡസ്ട്രീസ്-ഗ്രാമവികസനം, ഡ്രാഫ്റ്റ്‌സ്മാന്‍-കം-സര്‍വേയര്‍-മൈനിങ് ആന്‍ഡ് ജിയോളജി, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി-സാങ്കേതി വിദ്യാഭ്യാസ വകുപ്പ്, മേറ്റ് (മൈന്‍സ്)-കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ഫീല്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് II സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്, പ്രോഗ്രാമര്‍-കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്റേണല്‍ ഓഡിറ്റര്‍-കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കെമിസ്റ്റ്-കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, കാഷ്യര്‍-കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്, സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് II/വാച്ചര്‍ ഗ്രേഡ് II-കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍.
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (തസ്തികമാറ്റം)-വിദ്യാഭ്യാസം, നഴ്‌സ് ഗ്രേഡ് (ആയുര്‍വേദം)-ആയൂര്‍വേദ കോളേജുകള്‍, അമിനിറ്റീസ് അസിസ്റ്റന്റ് (എം.എല്‍.എ. ഹോസ്റ്റല്‍)-നിയമസഭാ സെക്രട്ടേറിയേറ്റ്.