നാല്പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു വിവാഹ വാര്‍ഷികം മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത്.
ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പിണറായി വിജയനും, ഭാര്യ കമലയും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം പങ്ക് വെച്ചായിരുന്നു വിവാഹ ഓര്‍മദിനം മുഖ്യമന്ത്രി ആഘോഷിച്ചത്.
1979 സെപ്റ്റംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം. പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ച പഴയ വിവാഹക്ഷണ കത്തും പെട്ടന്നാണ് വൈറലായത്. വിവാഹ വാര്‍ഷികത്തോട്
അനുബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രമുഖരടക്കം നിരവധി പേരാണ് മുഖ്യമന്ത്രിക്കും ഭാര്യക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.